ബോംബ് ഭീഷണി; കാസർകോട് ജില്ലാ കോടതിയുടെ പ്രവർത്തനം തടസ്സപെട്ടു; പോലീസും ബോംബ് സ്‌കോഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്; ഉറവിടം കണ്ടെത്താനും ശ്രമം; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ബോംബ് ഭീഷണി; കാസർകോട് ജില്ലാ കോടതിയുടെ പ്രവർത്തനം തടസ്സപെട്ടു; പോലീസും ബോംബ് സ്‌കോഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്; ഉറവിടം കണ്ടെത്താനും ശ്രമം; കൂടുതൽ അറിയാം..

കാസർകോട്: കാസർകോട് വിദ്യാനഗറിലുള്ള ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ഇതോടെ ഇന്ന് നടക്കാനിരുന്ന കോടതിയുടെ പ്രവർത്തനം തടസ്സപെട്ടു. പോലീസും ബോംബ് സ്‌കോഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക എന്നും സന്ദേശത്തിലുണ്ട്. സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തി നടപടി എടുക്കുന്നതിന് പോലീസ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോടതി സമുച്ചയത്തിൽ നിന്നും എല്ലാവരെയും ഒഴിപ്പിച്ചുള്ള പരിശോധന തുടരുകയാണ്. അതീവ ജാഗ്രതയിലാണ് പോലീസ് കാര്യങ്ങൾ ചെയ്യുന്നത്. ജില്ലാ പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുള്ളത്.

0Shares