ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ അർദ്ധനഗ്ന മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ അർദ്ധനഗ്ന  മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു;  ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി. കോയമ്പത്തൂര്‍ നഗരത്തിലെ ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പീളമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മൃതദേഹത്തില്‍ പാതി മാത്രമാണ് വസ്ത്രമുണ്ടായിരുന്നത്. സ്ത്രീയെ ആരോ അപായപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സ്കോര്‍പിയോ കാറില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സമീപത്തുകൂടി മറ്റ് വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിത വേഗത്തിൽ എത്തിയ വാഹനങ്ങളിൽ ചിലത് കാലിന് മുകളിലൂടെ കയറി ഇറങ്ങുകയും ചെയ്തു. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

0Shares