
കാസറഗോഡ്: ഉദുമ മണ്ഡലം കെ.എം.സി.സി കാസർകോട് സി.എച്ച് സെന്ററിന് ഡയാലിസിസ് മെഷീനുകൾ കൈമാറി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്‌ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രവർത്തനം സമാനതകളില്ലാത്തതാണെന്ന് മുനവ്വർ അലി തങ്ങൾ പറഞ്ഞു. മണ്ഡലത്തിൽ നിന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സാരഥികളെയും സാമൂഹ്യ സേവന ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യങ്ങളായ സ്പീഡ് വേ അബ്ദുല്ല കുഞ്ഞി ഹാജി, ഷാഫി നാലപ്പാട്, പി.ടി.എച്ച് ജില്ലാ കോഡിനേറ്റർ ജലീൽ കോയ, ഷാഫി ചാപ്പ, സലാം പി.വി, ഖലീൽ കൂളിക്കുന്ന്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ, ദുബായ് കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര, സിച്ച് സെന്റർ ചെയർമാൻ ലത്തീഫ് ഉപ്പള, കരീം സിറ്റി ഗോൾഡ്, മാഹിൻ കേളോട്ട് തുടങ്ങിയവർ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക നന്ദി പറഞ്ഞു. ചടങ്ങിൽ വിവിധ തദ്ദേശ ഭരണ സാരഥികളായ ജനപ്രതിനിധികളെ അനുമോദിച്ചു.
