
കാസറഗോഡ്: ലോക രോഗ പ്രതിരോധ കുത്തിവെപ്പ് (ഇമ്യൂണൈസേഷൻ) വാരാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ(IMA) അസോസിയേഷൻ കാസർഗോഡ് ബ്രാഞ്ചിൻ്റെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷന്റെയും (IAP) സഹകസഹകരണത്തോടെ അമ്മമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. രോഗപ്രതിരോധ വാക്സിനുകളുടെ പ്രാധാന്യത്തേക്കുറിച്ച് അമ്മമാർക്കായി കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. IAP കാസർഗോഡ് ബ്രാഞ്ച് സെക്രട്ടറി DR. മാഹിൻ പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ പരിപാടി ജനറൽ ആശുപത്രി സുപ്രണ്ട് ഇൻ ചാർജ് DR. ജമാൽ അഹ്‌മദ് എ ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധ ഡോ. ഷഹന കെ.ടി മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി രാധാകൃഷ്ണൻ ക്ലാസ്സെടുത്തു. വാക്സിനേഷനെതിരെ സോഷ്യൽ മീഡിയായിൽ വരുന്ന തെറ്റായ പ്രചാരണങ്ങളിൽ വീണു പോകരുതെന്നും ലോകത്ത് നിന്ന് വസൂരിേ രോഗം ഇല്ലാതാക്കിയത് പോലെ, പോളിയോ രോഗം കുറച്ചു കൊണ്ട് വന്നത് പോലെ വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ പറ്റുന്ന രോഗങ്ങൾ വരാതിരിക്കാൻ കുത്തിവെപ്പ് നടത്തി കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
