Categories
ഇസ്രയേലിന് നേരെ ശക്തമായ ആക്രമണത്തിന് കളമൊരുങ്ങുന്നു; മുന്നറിയിപ്പ് നൽകി അമേരിക്ക
Trending News





ടെല്‍ അവീവ്: ഇസ്രയേലിന് നേരെ ഇറാനും ഹിസ്ബുല്ലയും ആക്രമണം ശക്തമാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോട് കൂടി ആക്രമണം നടക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാൽ ഏത് സാഹചര്യം നേരിടാനും ഞങ്ങൾ തയ്യാറാണെന്ന് നെതന്യാഹു പ്രതികരിച്ചു. യു.എസ് മുന്നറിയിപ്പിന് പിന്നാലെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം.
Also Read
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ ആക്രമണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. ഇതേത്തുടർന്ന് നെതന്യാഹുവിൻ്റെ നേതൃത്വത്തില്‍ ഇസ്രായിൽ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസി മൊസാദിൻ്റെ തലവൻമാരടക്കം യോഗത്തിൽ പങ്കെടുത്തു.

Sorry, there was a YouTube error.