Categories
ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ മരിച്ചു
Trending News





വൈശാലി (ബീഹാർ): ബിഹാറിലെ വൈശാലിയിൽ കൻവാർ യാത്രക്കിടെ ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇൻഡസ്ട്രിയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സുൽത്താൻപൂർ ഗ്രാമത്തിൽ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഡി.ജെ വാഹനത്തിൽ ഉച്ചഭാഷിണിയിൽ സംഗീതവും ലൈറ്റുകളും അടങ്ങിയ ഉയരം കൂടിയ നിലയിലായിരുന്നു യാത്ര. വാഹനത്തിൻ്റെ മുകൾ ഭാഗം11,000 വോൾട്ട് വൈദ്യുതി കമ്പിയിലാണ് തട്ടിയത്. ഉടൻ അത് വൻദുരന്തമായി മാറി. ഏഴുപേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ചികിത്സയ്ക്കിടെയും മരണത്തിന് കീഴടങ്ങി. പരിക്കേറ്റവരെ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read

Sorry, there was a YouTube error.