100 കോടിയുടെ ഭൂമി തട്ടിപ്പ് കേസ്; തമിഴ്നാട് മുൻ ഗതാഗത മന്ത്രി കേരളത്തില്‍ പിടിയിൽ

You are currently viewing 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസ്; തമിഴ്നാട് മുൻ ഗതാഗത മന്ത്രി കേരളത്തില്‍ പിടിയിൽ

ചെന്നൈ: ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എം.ആര്‍ വിജയ ഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി. തമിഴ്നാട് സി.ബി-സി.ഐ.ഡി സംഘമാണ് വിജയ ഭാസ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിലായിരുന്നു. അണ്ണാ ഡി.എം.കെ നേതാവാണ് എം.ആര്‍ വിജയഭാസ്കര്‍.

0Shares