Categories
national news

ഭീകരാക്രമണത്തിൽ വീണ്ടും നാല് സൈനികര്‍ക്ക് വീരമൃത്യു

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും ജമ്മു പോലീസും മേഖലയില്‍ സംയുക്ത തിരച്ചില്‍ നടത്തിയത്.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഒരു ഓഫീസര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും ജമ്മു പോലീസും മേഖലയില്‍ സംയുക്ത തിരച്ചില്‍ നടത്തിയത്.

പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സൈന്യം അറിയിച്ചു. ഒരാഴ്ചക്കിടെ മേഖലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് കത്വയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest