Categories
education local news

നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണം നടന്നു

സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് എസ്.ഐ സജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കാസർകോട്: ലഹരി വിരുദ്ധ ദിനത്തിൽ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടന്നു. ഇതിൻ്റെ ഭാഗമായി കൂട്ടയോട്ടവും, ക്ലാസ്സും സംഘടിപ്പിച്ചു. കാസറഗോഡ് ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം കാസറഗോഡ് എ.എസ്.ഐ. പി.ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് എസ്.ഐ സജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രശാന്ത് കുമാർ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി പ്രസിഡണ്ട് എൻ.എം സുബൈർ, ട്രഷറർ അബ്ദു തൈവളപ്പിൽ, പ്രധാനാദ്ധ്യാപകൻ ഗോപിനാഥനൻ.കെ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ ഇസ്മയിൽ മാപ്പിള, ഹമീദ് ബദരിയ, താജുദ്ധീൻ, കൃപേഷ്, സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ.കെ, അധ്യാപകരായ വിനോദ് കുമാർ കെ, മൊയ്തീൻ കുഞ്ഞി എ, എന്നിവർ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest