നടൻ ഷൈൻ ടോം ചാക്കോ കൂടുതൽ കുരുക്കിലേക്ക്; അറസ്റ്റ് രേഖപ്പെടുത്തി; ലഹരിക്കേസിൽ കൂടുതൽ തെളിവുകൾ..

You are currently viewing നടൻ ഷൈൻ ടോം ചാക്കോ കൂടുതൽ കുരുക്കിലേക്ക്; അറസ്റ്റ് രേഖപ്പെടുത്തി; ലഹരിക്കേസിൽ കൂടുതൽ തെളിവുകൾ..

കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുരുക്ക് മുറുകി. പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനാണ് സാധ്യത. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന. എ.സി.പിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിൽ നിന്നും പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഓടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ല എന്നാണ് ഷൈൻ പോലീസിനോട് പറഞ്ഞത്.

എന്നാൽ ലഹരി ഉപയോഗിക്കറുണ്ടെന്നും ലഹരി ഉപയോഗം അവസാനിപ്പിക്കാനായി കുടുംബം ശ്രമിക്കുന്നുണ്ടെന്നും ഷൈൻ പറഞ്ഞതായാണ് വിവരം. നിലവിൽ പോലീസ് ചുമത്തിയ കേസ് പ്രകാരം ഇന്ന് തന്നെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉള്ളത്. 5000 രൂപ കെട്ടിവെച്ചാൽ കുടുംബത്തോടാപ്പോം ജാമ്യത്തിൽ വിട്ടയക്കാനാണ് സാധ്യത. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഷൈന് സമ്മതിച്ചതായാണ് വിവരം. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ വിവരങ്ങൾ തെളിവായി പോലീസിന് ലഭിച്ചു.

0Shares