Categories
Kerala local news

രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം എന്നാണ് പറയുന്നത്..?

എറണാകുളം: തൃക്കാക്കരയിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ. തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ കർണാടക സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ കുഞ്ഞിനെ രാവിലെ അനക്കമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് നിഗമനം.
പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest