Trending News





ഒരു ചൂടുള്ള കട്ടന്‍ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. പക്ഷെ ഈ ആഗ്രഹം ഒന്ന് മാറ്റി പിടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാനെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. കണ്ണുതുറന്നാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, അതും പല്ല് തേക്കുന്നതിന് മുമ്പ് തന്നെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന കാര്യം സുപ്രധാനമായ ഒന്നാണ്.
Also Read

ശരീരത്തിലെ ജലാംശം നിലനിര്‍ത്തും എന്നുമാത്രമല്ല ശരീരത്തിൻ്റെ താപനില നിയന്ത്രിക്കുകയും വൃക്കകളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളല്‍, ഉമിനീര്‍ ഉണ്ടാക്കുക, കൂടാതെ വിവിധ ശരീരഭാഗങ്ങളില്‍ പോഷകങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നു.
കണ്ണുതുറന്നാല്‍ ഉടന്‍ വെള്ളം കുടിക്കൽ
ഉറങ്ങുമ്പോള്‍ വായില്‍ ബാക്ടീരിയ അടിഞ്ഞു കൂടും. രാവിലെ വെള്ളം കുടിക്കുമ്പോള്‍, ഈ ബാക്ടീരിയകളെയും കൂടിയാണ് അകത്താക്കുന്നത്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുകയും ദഹനക്കേട് തടയുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് വായ് നാറ്റം കുറയ്ക്കുന്നതിലൂടെ വായുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. വായയെ ജലാംശം നിലനിര്‍ത്താനും ഉമിനീര്‍ കുറഞ്ഞ് വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കുകയും ചെയ്യും. എണീറ്റാലുടന്‍ ചെറുചൂടുള്ള വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. അതും ഇരുന്ന് ഓരോ കവിളായി ഇറക്കുന്നതാണ് ഉത്തമമുന്നും പറയുന്നു.

Sorry, there was a YouTube error.