Categories
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിൽ ഇടിച്ചു; അപകടത്തിൽ പിതാവിന് ദാരുണ അന്ത്യം
Trending News


സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബംഗളുരുവിലേക്കുള്ള യാത്രാമദ്ധ്യേ സേലത്തിനടുത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പിതാവ് സി.പി ചാക്കോ മരണപെട്ടു. ഷൈന്‍ ടോമും മാതാവും സഹോദരനും ഡ്രൈവറും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ സേലം- ബെംഗളൂരു ദേശീയപാതയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഇവര്‍ തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Also Read

Sorry, there was a YouTube error.