Categories
അഭയം ഡയലിസിസ് സെന്റർ രണ്ടാം ഘട്ടം യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു
Trending News





കാസർകോട്: അഭയം ഡയാലിസിസ് സെന്റർ വിപുലീകരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച എട്ട് ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടുന്ന രണ്ടാം യൂണിറ്റിൻ്റെ ഉദ്ഘാടനം കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ നിർവഹിച്ചു. ഇതോടെ അഭയത്തിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 20 ആയി. പ്രതിദിനം അമ്പതിലധികം രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 2018 മുതൽ പ്രവർത്തിച്ച് വരുന്ന അഭയം നിർധനരായ രോഗികൾക്ക് ഡയാലിസിസ്, ഇഞ്ചക്ഷനുകൾ, രക്തപരിശോധന, ഡോക്ടർ ഒ.പി, ഭക്ഷണം എന്നീ സേവനങ്ങൾ സൗജന്യമായി നൽകുന്നു. ഇതുവരെ 30,000 ഓളം ഡയാലിസിസ് സെഷനുകൾ പൂർത്തീകരിച്ചു. നിലവിൽ 75 രോഗികൾ ഡയാലിസിസ് ചെയ്ത് വരുന്നു. സൗകര്യങ്ങൾ തികയാതെ വന്ന ഘടത്തിലാണ് കൂടുതൽ മെഷീനുകൾ കൂട്ടിച്ചേർത്തത്. ഡയലിസിസിസിന് പുറമെ മംഗൽപാടി, കുമ്പള, പുത്തിഗെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് 2021 മുതൽ പാലിയേറ്റീവ് ഹോം കെയർ സേവനവും നൽകുന്നുണ്ട്. ചടങ്ങിൽ ഇബ്രാഹിം ബത്തേരി അധ്യക്ഷത വഹിച്ചു. സൂഫ്യാൻ ബാവ ജിഷ്തി ഭീവണ്ടി, ഹനീഫ് ഹാജി കല്ലട്ക്ക, അൻവർ എ.ബി.സി, അർഷദ് വോർക്കാടി പ്രസംഗിച്ചു. ഹമീദലി മാവിനക്കട്ട സ്വാഗതവും മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.