Categories
local news news

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ; കാഞ്ഞങ്ങാട് സബ്ബ് ആർ.ടി.ഒ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലയിൽ വർദ്ധിച്ചുവരുന്ന കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റ്എ കാറുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുക, ടാക്സി വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ജി.പി.എസ് റീചാർജ് തുക കുറക്കുക കോൺട്രാക്ട് ക്യാരിയേജ് പെർമിറ്റ് വാഹനങ്ങൾക്ക് വരുന്ന 105 രൂപ അരിയർ നിർത്തലാക്കുക, ടാക്സി വാഹനങ്ങൾക്ക് വർഷംതോറും സി.എഫ് പുതുക്കാനുള്ള ദിവസങ്ങൾ വെട്ടിക്കുറച്ചത് പഴയ രീതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കാസർഗോഡ് ജില്ല
60- സോൺ കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ഉമേഷ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. ശശി പാണത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനീഷ് തൃക്കരിപ്പൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടോമി ഭീമനടി, ബഷീർ വെള്ളരിക്കുണ്ട്, ശ്രീധരൻ ഉദുമ, കുഞ്ഞിരാമൻ പാലക്കുന്ന് എന്നിവർ സംസാരിച്ചു. അസ്ലം കാഞ്ഞങ്ങാട് സ്വാഗതവും മോഹനൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *