Categories
ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള അവാർഡ് വിതരണം ചെയ്തു
Trending News





കാസറഗോഡ്: 2023 വർഷത്തെ ക്ഷയ രോഗ മുക്ത അവാർഡുകൾ നേടിയ ബെള്ളൂർ, ചെറുവത്തൂർ, കയ്യൂർ ചീമേനി, വലിയപറമ്പ്, പടന്ന എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ വെങ്കലം പൂശിയ ഗാന്ധിജിയുടെ ശില്പവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിവാരണത്തിൽ നാം വളരെയധികം മുന്നേറിയിട്ടുണ്ട്. എന്നാൽ ഓരോ വ്യക്തിയുടെയും പരിപൂർണ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇനിയുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ആരോഗ്യ കുടുംബക്ഷേമ വകുപ്പിനൊപ്പം കൈകോർത്തിരിക്കുകയാണെന്നും 35 ലക്ഷം രൂപ കഴിഞ്ഞ വർഷം ക്ഷയരോഗികൾക്ക് പോഷകാഹാരവിതരണത്തിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
Also Read
ക്ഷയരോഗനിവാരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറു സൂചികകൾ പരിഗണിച്ചുകൊണ്ട് പഞ്ചായത്തുകൾക്ക് ക്ഷയരോഗമുക്ത പദവി നൽകുന്നതെന്നും ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾ ക്കും രോഗമുക്തമാകാൻ സാധിക്കണമെന്നും ജില്ലാകളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾക്ക് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഗ്രാമസ്വരാജ്, അന്ത്യോദയ തുടങ്ങിയ മഹത് ആശയങ്ങൾ ഉൾക്കൊണ്ടു, മഹാത്മജിയുടെ അർദ്ധകായ രൂപത്തിൽ ഉള്ള പ്രതിമ ആയിട്ടാണ് അവാർഡ് തയ്യാറാക്കിയിട്ടുള്ളത്.

ആദ്യവർഷം വെങ്കലനിറത്തിലും തുടർച്ചയായി പദവി നിലനിർത്തുകയാണെങ്കിൽ യഥാക്രമം സിൽവർ, ഗോൾഡ് നിറങ്ങളിലുമാണ് അവാർഡ് നൽകുകയെന്ന് കളക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് എൻ സരിത അധ്യക്ഷത വഹിച്ചു. അവാർഡ് സ്വീകരിച്ച ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധര ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം കയ്യൂർ ചീമേനി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ശശിധരൻ എന്നിവർ സംസാരിച്ചു ജില്ലാ ടി.ബി ഓഫീസർ ഡോ.ആരതി രഞ്ജിത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ടി.ബി ഓഫീസർ ഡോ. കെ.കെ രാജറാം മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി ഡി എം.ഒ ഡോ. സന്തോഷ് കാപ്പച്ചേരി, ഡോ. മുരളീധര നല്ലൂരായ, ദാരിദ്യ ലഘൂകരണം പ്രൊജക്ട് ഡയറക്ടർ എ. ഫൈസി ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഡോ. പി.കെ അനിൽകുമാർ ഡോ. പി.നാരായണ പ്രദീപ, ഡോ. പ്രവീൺ എസ്.ബാബു, ഡോ. വി.ഷിനിൽ എന്നിവർ സംസാരിച്ചു. ഡോ. ആരതി രഞ്ജിത് സ്വാഗതവും ജില്ലാമാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.