മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

  • Post category:news
  • Reading time:1 min read
You are currently viewing മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് വാർഡുകൾ തുറന്നത്. ഇന്നു വൈകിട്ടോടെ മാത്രമേ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധന ഫലം ലഭ്യമാകൂ. ഈ ഫലം കൂടി കിട്ടിയാലെ നിപയുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനാവൂ.

 

ഇപ്പോൾ ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടിയാണ് സ്വീകരിക്കുന്നത്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

0Shares