മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര; തിങ്കളാഴ്ച്ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര; തിങ്കളാഴ്ച്ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും

തിരുവനന്തപുരം/ കാസർകോട്: കേരളസര്‍ക്കാര്‍, പൊതുവിദ്യാഭ്യാസവകുപ്പ്, കേരളനിയമസഭ എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ജനകീയവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് മഞ്ചേശ്വരം മുതല്‍ 24 ന് തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര സംഘടിപ്പിക്കുന്നു. ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം, സ്ത്രീ പുരുഷതുല്യത, അഭിപ്രായസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, തുടങ്ങിയ മൂല്യങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സന്ദേശയാത്രയുടെ ഉദ്ഘാടനം 14 ന് ഉച്ചയ്ക്ക് 2.30 ന് മഞ്ചേശ്വരത്ത്‌ഗോവിന്ദപൈ നഗറില്‍ നടക്കും.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സിബഷീര്‍ അദ്ധ്യക്ഷത വഹിക്കും.പി കരുണാകരന്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കെ.എം അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ല- ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറും, ജാഥ ലീഡറുമായ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും.

സന്ദേശയാത്രക്ക് കാസർകോട് ജില്ലയില്‍ മൂന്ന് സ്വീകരണ സ്ഥലങ്ങളാണ് ഉള്ളത്. 14 ന് വൈകീട്ട് അഞ്ചിന് കാസര്‍കോട് മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് ടി.ഉബൈദ് നഗറില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എ.എല്‍യും,15ന് രാവിലെ ഒന്‍പതിന് കാഞ്ഞങ്ങാട് കുഞ്ഞിമാധവി നഗറില്‍ കെ.കുഞ്ഞിരാമന്‍ എം.എ.എല്‍യും,10.30ന് ചെറുവത്തൂര്‍ ടി.എസ്. തിരുമുമ്പ് നഗറില്‍ എം.രാജഗോപാലന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. സ്വീകരണത്തിലും, സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന ഭരണഘടനാ സംഗമത്തിലും ജില്ലയിലെ ജനപ്രതിനിധികള്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares