കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഹൈക്കോടതി. നോട്ടീസ് നല്കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്. പണിമുടക്ക് നടത്തിയാൽ അത് നിയമവിരുദ്ധമാണ്.
യാത്രക്കാരുടെ അവകാശങ്ങള്‍ ആണ് പരിഗണിക്കേണ്ടത് അത് പരിഗണിക്കുമ്പോൾ സമരം നീട്ടിവെച്ചു കൂടേയെന്നും കോടതി ചോദിച്ചു. പ്രശ്നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ നാട്ടുകാരെ കാണിക്കുന്നതിന് വേണ്ടിയുള്ള സമരമാണോ യൂണിയന് ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു.