വിമാനം തകർന്നു വീണ് വൻ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അടക്കം 6 പേർക്ക് ദാരുണ അന്ത്യം; ഞെട്ടലോടെ രാജ്യം; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകൻ്റെ മരണം.? അടിമുടി ദുരൂഹതയോ.?

  • Post category:news
  • Reading time:1 min read
You are currently viewing വിമാനം തകർന്നു വീണ് വൻ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അടക്കം 6 പേർക്ക് ദാരുണ അന്ത്യം; ഞെട്ടലോടെ രാജ്യം; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകൻ്റെ മരണം.? അടിമുടി ദുരൂഹതയോ.?

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണ് വൻ അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ മരണപെട്ടു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടമായി. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും പൈലറ്റും അടക്കമുള്ള ജീവനക്കാരുമാണ് മരണപ്പെട്ടത്. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് സ്വന്തം നാട്ടിലേക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ വിമാനം പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന ചെറിയ വിമാനത്താവളമാണ് ഇത്. ചെറിയ സിംഗിൾ റൺവേയാണ് ഈ വിമാന താവളത്തിലുള്ളത്. ഇവിടെ ലാൻഡിംഗ് നടത്താനുള്ള ഒരുക്കത്തിനിടെയായിരുന്നു റൺവേക്ക് തുട്ടു മുമ്പ് അപകടം സംഭവിച്ചത്.

താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകനാണ് വിട പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും ജയിച്ചു കയറി. എൻ.സി.പി പിളർന്നതോടെ ബി.ജെ.പി ചേരിയിലേക്ക് ചുവടുവെച്ച അജിത് പവർ നിലവിലെ മഹാരാഷ്ട്ര എൻ.ഡി.എ സർക്കാറിലെ ഉപ മുഖ്യമന്ത്രിയാണ്. അജിത് പവാറിൻ്റെ അപ്രതീക്ഷിത വേർപാട് നേതാക്കളിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. രാജ്യം തന്നെ ദുഃഖത്തിലാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകൻ്റെ മരണത്തിൽ അന്വേഷണത്തിന് വഴിവെക്കും. അടിമുടി ദുരൂഹത സംശയിക്കപെടും.

0Shares