മഠം സാധാരണയായി രാഷ‌്ട്രീയത്തില്‍ ഇടപെടാത്തതാണ‌്; ആര്‍.എസ‌്‌.എസ‌് പരിപാടിയിൽ പങ്കെടുക്കുകവഴി സമൂഹത്തിന‌് തെറ്റായ സന്ദേശം നൽകും; അമൃതാനന്ദമയി വിട്ടുനിൽകണമെന്ന് കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing മഠം സാധാരണയായി രാഷ‌്ട്രീയത്തില്‍ ഇടപെടാത്തതാണ‌്; ആര്‍.എസ‌്‌.എസ‌് പരിപാടിയിൽ പങ്കെടുക്കുകവഴി സമൂഹത്തിന‌് തെറ്റായ സന്ദേശം നൽകും; അമൃതാനന്ദമയി വിട്ടുനിൽകണമെന്ന് കോടിയേരി

എറണാകുളം: ശബരിമലയുടെ പേരില്‍ ആര്‍.എസ‌്‌.എസ‌് സംഘടിപ്പിക്കുന്ന പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ‌്ണന്‍. ആര്‍.എസ‌്‌.എസ‌് സംഘടിപ്പിക്കുന്ന പരിപാടികളില്‍നിന്ന‌് അമൃതാനന്ദമയി വിട്ടുനില്‍ക്കണമെന്നാണ് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ ആവശ്യപ്പെട്ടത്.

അമൃതാനന്ദമയി മഠം സാധാരണയായി രാഷ‌്ട്രീയത്തില്‍ ഇടപെടാത്തവരാണ്. ധാരാളം വിശ്വാസികളുള്ള അമൃതാനന്ദമയി ഇതുവരെ രാഷ്ട്രീയം പറഞ്ഞിട്ടുമില്ല. ഇവര്‍ ആരും കമ്യൂണിസ‌്റ്റ‌് വിരോധികളല്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച‌് രാഷ്ട്രീയ മുതലെടുപ്പിനാണ് ആര്‍.എസ‌്‌.എസ‌് ശ്രമിക്കുന്നത്. ശബരിമലയുടെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമൃതാനന്ദമയിയെ പങ്കെടുപ്പിക്കുകവഴി അവർ ലക്ഷ്യംവെക്കുന്നതും അതുതന്നെ. ഇത്തരം പരിപാടികളിൽ നിന്നും അമ്മ വിട്ടുനിൽകണം എന്നും കളമശേരിയിലെ പരിപാടിക്കിടെ കോടിയേരി പറഞ്ഞു.

0Shares