
കുരുമുളക് പൊടിയാണെന്നു കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന് (22), ഭാര്യ ശാലിനി (22) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഈ സമയം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം അറിയാതെ മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു.

കുരുമുളക് പൊടിയാണെന്നു കരുതിയാണ് എലിവിഷം ഇട്ടതെന്ന് ദമ്പതികള്‍ പറഞ്ഞു . മീന്‍വറുത്തതു കഴിച്ച് അല്പനേരം കഴിഞ്ഞപ്പോള്‍ ഛര്‍ദി ഉണ്ടായി. തുടര്‍ന്ന് അടുക്കളയിലെത്തി പരിശോധിച്ചപ്പോഴാണ് എലിവിഷമാണ് കുരുമുളകുപൊടിക്കുപകരം ചേര്‍ത്തതെന്നു മനസിലായത്. ഉടന്‍ തന്നെ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു .
ഇവര്‍ക്ക് ഏഴു മാസം പ്രായമായ കുഞ്ഞുമുണ്ട് . കുട്ടി മീന്‍ വറുത്തത് കഴിച്ചില്ല. ഇരുവരുടേയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
