
തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ സ്വർണം വെള്ളി ആഭരണം, മദ്യം, സിനിമാ ടിക്കറ്റ് ഇവയ്ക്ക് പുറമെ മറ്റു ഉൽപന്നങ്ങളിലും വിലവർധനവുണ്ടാകും.
വിലകൂടുന്ന ചില വസ്തുക്കള്‍ ഇവയൊക്കെ: സോപ്പ്, ടൂത്ത് പേസ്റ്റ്, ശീതള പാനീയങ്ങള്‍, ചോക് ലേറ്റ്, മറ്റു പാക്കറ്റ് ഭക്ഷണം ഇവയ്ക്ക് പുറമെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ, എ സി, ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾക്കും ഇരുചക്ര വാഹനങ്ങള്‍, കാറുകൾ എന്നിവയ്ക്കും വിലകൂടും.
അടുത്ത രണ്ടു വര്‍ഷത്തേക്ക് രണ്ട് ശതമാനം, ഒരു ശതമാനം നിരക്കിലാണ് സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ തമാനമാണ് പ്രളയ സെസ്. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 150 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം ഇതു വഴി പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടുന്നതിൻ്റെ ഭാഗമായി 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ നിർദേശം നൽകി.
