വിദ്യാനഗര്‍: കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ പിടികൂടിയ മുഖ്യപ്രതിയെ റിമാന്റുചെയ്തു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഉളിയത്തടുക്ക ബിലാല്‍ നഗറിലെ കെ.ഇ അബ്ദുല്‍ സമദിനെ (24)യാണ് വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തത്. അക്രമം, അടിപിടി ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സമദ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നായന്മാര്മൂലയില് വച്ചാണ് കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഹാരിസിനെ കാര്‍ തടഞ്ഞുനിര്‍ത്തി പണം തട്ടിയത്.
സമദിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഒപ്പമമുണ്ടായിരുന്നവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലും സമദിനെതിരെ കേസ് നിലവിലുണ്ട്. വാഹനത്തില്‍ നിന്നും വാള് പിടിച്ചെടുത്ത കേസിലും, ഉളിയത്തടുക്കയില്‍ അടിപിടി നടത്തിയ കേസിലും, ഉളിയത്തടുക്കയിലെ യുവാവിനെ അക്രമിച്ച കേസിലും പ്രതിയാണ് സമദെന്ന് പോലീസ് പറഞ്ഞു.
നായന്മാര്മൂലയില് കാര്‍ തടഞ്ഞു കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി റിമാന്റില്‍