കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്; കൂടുതല്‍ മലപ്പുറം – 920; കാസർകോട്- 112; രോഗവിമുക്തി 5820

  • Post category:local news / news
  • Reading time:3 mins read
You are currently viewing കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്; കൂടുതല്‍ മലപ്പുറം – 920; കാസർകോട്-  112; രോഗവിമുക്തി 5820

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസർകോട് 112 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെൽവരാജ് (51), പൂന്തുറ സ്വദേശി ഷാഹുൽ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാൾ (69), കോട്ടയം കോരതോട് സ്വദേശി റെജിമോൻ (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വർഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വർക്കി (88), തൃശൂർ അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്‌മണ്യൻ (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രൻ (65), രാമവർമ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കൽ സ്വദേശി ഉണ്ണികൃഷ്ണൻ മേനോൻ (77), കൂർക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണൻ (78), ചാവക്കാട് സ്വദേശി അസൈനാർ (70), വാഴനി സ്വദേശി ജോൺ (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠൻ (52), മലപ്പുറം മൂന്നിയൂർ സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കൽ സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്‌മാൻ (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണൻ (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മർ കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂർ പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂർ സ്വദേശി അബ്ദുള്ള (59) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2390 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂർ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂർ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസർകോട് 109 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂർ 6 വീതം, തൃശൂർ, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസർകോട് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 337, കൊല്ലം 410, പത്തനംതിട്ട 268, ആലപ്പുഴ 551, കോട്ടയം 588, ഇടുക്കി 88, എറണാകുളം 492, തൃശൂർ 590, പാലക്കാട് 405, മലപ്പുറം 1023, കോഴിക്കോട് 460, വയനാട് 148, കണ്ണൂർ 288, കാസർകോട് 172 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 61,393 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,67,694 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,024 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,99,962 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 15,062 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1721 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0Shares