
കാസര്‍കോട്: ദാറുല്‍ അമാന്‍ നെല്ലിക്കുന്നിൻ്റെ നേതൃത്വത്തില്‍ ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാ അത്ത് കമ്മിറ്റിയിലെ ഭാരവാഹികളെ ആദരിച്ചു. 25 വര്‍ഷം സേവന പാരമ്പര്യമായി പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന അബ്ബാസ് കൊളങ്കര, 10 വര്‍ഷമായി ട്രഷറര്‍ സ്ഥാനം വഹിക്കുന്ന എ.എം.ടി സാബിര്‍, 25 വര്‍ഷം സേവന പാരമ്പര്യമായി 11 വര്‍ഷമായി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഇബ്രാഹിം തൈവളപ്പ്, കമ്മിറ്റി ഭാരവാഹികളായിരുന്ന പൂരണം മുഹമ്മദലി, ഷാഫി നെല്ലിക്കുന്ന് എന്നിവയാണ് ആദരിച്ചത്. ദാറുല്‍ അമാന്‍ ഉപദേശക സമിതി ചെയര്മാന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടിയുടെ ഉദ്ഘടനവും ആദരിക്കലും നിര്‍വഹിച്ചു. ദാറുല്‍ അമാന്‍ പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എന്‍.എ ഫൈസല്‍ സ്വാഗതം പറഞ്ഞു. ഹനീഫ് നെല്ലിക്കുന്ന്, എ.എം.ടി സാബിര്‍ എന്നിവര്‍ പ്രസംഗിച്ചു. മഹമൂദ് ബങ്കരക്കുന്ന്, സി.എം അഷ്റഫ്, എന്‍.എ അഷ്റഫ്, സി.എം ബഷീര്‍, മിര്‍ഷാദ് പൂരണം, മമ്മിഞ്ഞി പൂന, റൗഫ് എക്സ്പ്രസ്സ്, ആര്.പി റഹീം, നിഹാല്‍ അഹ്മദ്, അലി, നൗഫല്‍ ഖത്തര്‍ എന്നിവര്‍ സംബന്ധിച്ചു.