ചെങ്കളയില്‍ കിടപ്പിലായ രോഗികള്‍ക്ക് ബക്രീദ് – ഓണം ഭക്ഷണ കിറ്റുകള്‍ നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing ചെങ്കളയില്‍ കിടപ്പിലായ രോഗികള്‍ക്ക് ബക്രീദ് – ഓണം ഭക്ഷണ കിറ്റുകള്‍ നല്‍കി

ചെര്‍ക്കള: പാലിയേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട കിടപ്പിലായ രോഗികള്‍ക്ക് ബക്രീദ്-ഓണം ഭക്ഷണ കിറ്റുകള്‍ നല്‍കി. സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും നല്‍കിയ ഭക്ഷ്യ കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഡോ. ഷംസീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ് രാധാമണി എന്നിവര്‍ ഏറ്റു വാങ്ങി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ ഹാജിറ അദ്ധ്യക്ഷയായി. സ്വപ്ന, ജലജ, മിഥുന, സുജാത, നാരായണന്‍, റഫീക്ക്, രോഹിണി, ലിജി സംസാരിച്ചു. ഭക്ഷ്യ കിറ്റ് കിടപ്പു രോഗികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും.

0Shares