
മഞ്ചേശ്വരം: ദേശീയപാതയിലെ പുതിയ 3 വരി റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം വാമഞ്ചൂരിൽ സംഭവിച്ച അപകടം ഇത് സൂചിപ്പിക്കുന്നു. വാമഞ്ചൂർ ചെക്പോസ്റ്റിന് സമീപം പാലത്തില്‍ നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ചെങ്കള – തലപ്പാടി റീച്ചിലെ ദേശിയ പാതയിലെ പണി പോരോഗമിക്കുമ്പോൾ അപകട വാർത്തയും വലിയ ഞെട്ടലുണ്ടാക്കുന്നു. തലപ്പടിയിൽ നിന്നും കേരളത്തിലേക്ക് പല യിടത്തും മുന്നുവരി പാത തുറന്നുകൊടുത്തിട്ടുണ്ട്. ഇതുവഴി വാഹനങ്ങൾ പരമാവധി വേഗതയിലാണ് കടന്നു പോകുന്നത്. പല സ്ഥലങ്ങളിലും അവസാന മുനുക്കുപണി നടക്കുന്നു. റോഡിൽ ദിശാ ബോർഡുകൾ സ്ഥാപിച്ച് വാഹങ്ങളെ തിരിച്ചുവിടുന്നതും പതിവാണ്. പാലങ്ങളുടെ പണി പുരോഗമുകുന്ന ഇടങ്ങളിൽ മുന്നുവരി പാത പെടുന്നനെ രണ്ടുവരി പാതയായി മാറുന്നു. ഇതൊക്കെയും അപകട കെണികളായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപകടവും ഇതാണ് സൂചിപ്പിക്കുന്നത്. മൂന്ന് വരിപ്പാതയിലൂടെ വന്ന കാർ പൊടുന്നനെ പാലത്തിലെ രണ്ടുവരിപ്പാതയിലേക്ക് കടന്നപ്പോൾ പാലത്തിൻ്റെ കൈവരിയില്‍ തട്ടിയാണ് അപകടം. അമിതവേഗതയാകാം അപകട കാരണം. വിശാലമായ മുന്നുവരി പാതയും സുഗമമായ യാത്രയും മുന്നിൽ കണ്ട് പലരും അമിതവേഗതയിലാണ് വാഹനം ഓടിക്കുന്നത്. ദേശിയ പാതയിലേക്ക് വാഹങ്ങൾ കയറുന്നതും ഇറങ്ങുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. പല സ്ഥലങ്ങളിലും അണ്ടർ പാസ്സേജ് ഇല്ലാത്തതും ഉള്ള ഇടത്ത് ചെറിയ വാഹങ്ങൾക്ക് മാത്രമായി ഒതുക്കിയതും അപകടങ്ങൾക്ക് വഴിവെക്കുന്നു. ഇതൊക്കെയും റോഡ് നിർമ്മാണത്തിലെ അപാകതയായി കണക്കാക്കുന്നു.
