കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു: കടക്കെണിയിലായ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു: കടക്കെണിയിലായ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

തൃശൂർ: കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു. കടബാധ്യതയാണ് കർഷകർ ആത്മഹത്യ ചെയ്യാൻ കാരണം. മാളയിൽ ഒരു കർഷകൻ കൂടി വെള്ളിയാഴ്ച്ച ആത്മഹത്യ ചെയ്തു. പാറാശ്ശേരി ജിജോ പോൾ (47) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. തൃശൂർ മാള കുഴൂരിലാണ് സംഭവം. ബാങ്കിൽ നിന്നുമെടുത്ത കടം തിരച്ചടക്കാനാവാത്തതാണ് ജിജോ യെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.


ജിജോക്ക് 18 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്നുമെടുത്ത കടമാണിത്. എന്നാൽ പ്രളയത്തെ തുടർന്ന് കൃഷി നശിച്ചതിനാൽ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല. പ്രളയത്തിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം കൂടുകയാണ്. കർഷകർക്ക് വേണ്ടി കടം എഴുതിത്തള്ളുന്നതുലാപ്പടെയുള്ള ഉചിതമായ നടപടി സർക്കാർ കൈകൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്.

0Shares