Categories
അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട യുവാവ് കാസർകോട് പോലീസ് പിടിയിൽ
പോലീസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു.
Trending News





അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട യുവാവിനെ കാസർകോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ട പ്രധാനിയായ അഹമ്മദ് കബീർ (22 ) എന്ന അണങ്കുർ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്.
Also Read

കാസർകോട് കെയർ വെൽ ഹോസ്പിറ്റലിന് സമീപം വെച്ച് 5ഗ്രാം എം.ഡി.എം.എ ,15 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് പിടികൂടുമ്പോൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പ്രതിക്ക് കഞ്ചാവും എം.ഡി.എം.എ യും കടത്തിയതിന് നേരത്തെ കാസർകോട്എക്സ്സൈസിൽ കേസ് ഉണ്ട്. ജ്വല്ലറി ജീവനക്കാരെ കൂട്ടുപിടിച്ചു ജ്വലറിയിൽ മോഷണം നടത്തി ആ പണം മയക്കു മരുന്ന് വാങ്ങാൻ ഉപയോഗിച്ച കേസ് പ്രതിക്കെതിരെ കാസർകോട്പോലീസ് സ്റ്റേഷനിലുംനിലവിൽ ഉണ്ട്.

പ്രതിയെ പരിശോധിച്ചതിൽ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കത്തി കൂടി കണ്ടെത്തി. പോലീസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ കാസർകോട് ഇൻസ്‌പെക്ടർ അജിത് കുമാർ. എസ്.ഐ വിഷ്ണു പ്രസാദ് രഞ്ജിത്ത്, ചന്ദ്രൻ പോലീസുകാരായ മധു, ജെയിംസ്, സജിത്ത് ഡ്രൈവർ ഉണ്ണി, കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാർ, ഷജീഷ് എന്നിവർ ഉണ്ടായിരുന്നു.

Sorry, there was a YouTube error.