
കാസർകോട് ലെവൽക്രോസിലൂടെ പാളം മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി ഇടിച്ച് വയോധികൻ മരിച്ചു. ഹൊസങ്കടി കജയിലെ മൊയ്തീൻകുട്ടി(70) ആണ് മരിച്ചത്.എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങിയ മൊയ്തീൻകുട്ടിയുടെ മൃതദേഹവുമായി തീവണ്ടി 14 കിലോമീറ്റർ ഓടി.

ഹൊസങ്കടിയിൽ അടച്ചിട്ട ലെവൽക്രോസിലാണ് അപകടം നടന്നത്. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്.മൊയ്തീൻകുട്ടി എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങിയത് ഹൊസങ്കടിയിലെ ഗേറ്റ്മാൻ കണ്ടിരുന്നു. വിവരം തൊട്ടടുത്ത ഉപ്പളഗേറ്റിൽ അറിയിച്ചു.
ഈ വിവരം കുമ്പള സ്റ്റേഷനിൽ അറിയിക്കുന്നതിനിടയിലാണ് മൃതദേഹം എൻജിനുമുന്നിൽ കുടുങ്ങിയെന്ന കാര്യം ലോക്കോ പൈലറ്റ് അറിയുന്നത്.
