Categories
വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവാൻ വവ്വാൽ സൂപ്പ് കുടിച്ചു വ്‌ളോഗർ യുവതി; പിന്നീട് സംഭവിച്ചത് എന്തെന്നെറിയാമോ
സൂപ്പ് നിറച്ചിരിക്കുന്ന പാത്രത്തില്‍ തവിട്ട് നിറമുള്ള ദ്രാവകത്തില്‍ തക്കാളിക്കൊപ്പം വവ്വാലുകളും പൊങ്ങിക്കിടക്കുന്നത് കാണാം.
Trending News





വ്‌ളോഗർമാർക്ക് ഇപ്പോൾ സിനിമാ താരങ്ങളേക്കാൾ ആരാധകരാണ്. വ്‌ളോഗർമാർ തങ്ങളുടെ വീഡിയോ ഹിറ്റ് ആകാൻ പല സാഹസങ്ങളും കാണിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്.വവ്വാല്‍ സൂപ്പ് കഴിക്കുന്നത് യൂട്യൂബ് വീഡിയോയില്‍ ചിത്രീകരിച്ച തായ് വ്‌ളോഗര്‍ പോലീസ് പിടിയിലായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
Also Read
വവ്വാലുകളില്‍ നിന്ന് അപകടകാരികളായ നിരവധി വൈറസുകള്‍ മനുഷ്യ ശരീരത്തിലേക്ക് കടക്കാം എന്ന കാര്യം അവഗണിച്ച് തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ വവ്വാലുകളെ ഭക്ഷിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.ഫോണ്‍ചനോക്ക് ശ്രീശുനക്ലു എന്ന തായ് യൂട്യൂബറാണ് തൻ്റെ യൂട്യൂബ് ചാനലില്‍ വവ്വാല്‍ സൂപ്പ് കഴിക്കുന്നതിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

എരിവും രുചികരവും, കഴിച്ചു നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഏഷ്യാറ്റിക് മഞ്ഞ വവ്വാലുകള്‍ ആണ് ഇവര്‍ സൂപ്പ് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. വീഡിയോയില്‍ സൂപ്പ് നിറച്ചിരിക്കുന്ന പാത്രത്തില്‍ തവിട്ട് നിറമുള്ള ദ്രാവകത്തില്‍ തക്കാളിക്കൊപ്പം വവ്വാലുകളും പൊങ്ങിക്കിടക്കുന്നത് കാണാം. വടക്കന്‍ തായ്ലന്‍ഡിൻ്റെ അതിര്‍ത്തിയായ ലാവോസിനടുത്തുള്ള ഒരു മാര്‍ക്കറ്റില്‍ നിന്നാണ് താന്‍ ഇത് വാങ്ങിയതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Sorry, there was a YouTube error.