
(രാഷ്ട്രീയ നിരീക്ഷണം) എഴുത്ത്: സിദ്ദീഖ് ചമ്പാടൻ; ✍️ വോട്ടെടുപ്പിൽ കേരളം ചരിത്ര നേട്ടമാണ് കുറിച്ചത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വോട്ട് ചെയ്തവരുടെ എണ്ണം കൂടി. ഇത് മുന്നണികളുടെ കണക്കുകൂട്ടലിനെ തെറ്റിച്ചിരിക്കുകയാണ്. കൂട്ടിയും കിഴിച്ചും എത്തുംപിടിയും കിട്ടാത്ത അവസ്ഥയിലാണ് മുന്നണികൾ. പിണറായി ഭരണം മൂന്നാമതും ഉണ്ടാകും എന്നാണ് ഇടത് കേന്ദ്രം പറയുന്നത്. UDF അധികാരത്തിൽ എത്തുമെന്ന് കരുതി കോൺഗ്രസ്സ് മുഖ്യമന്ത്രി കസേരക്കുള്ള ചരടുവലിൽ തുടങ്ങി. ഇതിനിടെ പല വാർത്താ മാധ്യമങ്ങളും പല രീതിയിലാണ് പ്രവചനങ്ങൾ നടത്തുന്നത്. ഇത് ജനങ്ങളെ കൺഫ്യൂഷനിലാക്കി എന്നതാണ് യാഥാർഥ്യം.
അടുത്ത മുഖ്യമന്ത്രി ആരായിരിക്കും.? ഭരണതുടർച്ച ഉണ്ടാകുമോ.? ഭരണ തുടർച്ച ഉണ്ടാകുമെങ്കിൽ അതിന് കാരണമെന്ത്.? അതാണ് ഇവിടെ ഞാൻ വിലയിരുത്താൻ പോകുന്നത്. സൂഷ്മമായി നിരീക്ഷണം നടത്തിയാൽ മുന്നാമതും പിണറായിസർക്കാർ അധികാരത്തിൽ വരാനാണ് സാധ്യത. അവരുടെ ഭൂരിപക്ഷം വളരെ കുറഞ്ഞതായിരിക്കും. കൂടിയാൽ രണ്ട് മുതൽ അഞ്ച് MLAമാരുടെ ഭൂരിപക്ഷം പ്രതീക്ഷിക്കാം. 10 വർഷം ഭരണം നടത്തിയതിൽ ഭരണ വിരുദ്ദ വികാരം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ UDF ഭരണത്തേക്കാൾ എന്തുകൊണ്ടും മികച്ച ഭരണമായിരുന്നു പിണറായിയുടേത് എന്ന് നിലപാടിലാണ് ഞാൻ. ഒരു മുന്നണിയെ ഭരണത്തിൽ കൊണ്ടുവരുന്നതും താഴെ ഇറക്കുന്നതും അണികളല്ല. രാഷ്ടീയ സാഹചര്യങ്ങൾ വിലയിരുത്തി വോട്ടുചെയ്യുന്ന ഒരു മുന്നണിയിലും പെടാത്ത നിഷ്പക്ഷ വോട്ടർമാരാണ്. അങ്ങനെയുള്ള പൊതു വികാരം ഇത്തവണ ഇരു മുന്നണിക്കും വോട്ട് വിഭജിക്കപ്പെട്ടു. ഇതിൽ മുന്നിലാവുക ഇടത് എന്നതാണ് ഞാൻ കരുതുന്നത്. അങ്ങനെയെങ്കിൽ മൂന്നാമതും പിണറായി തന്നെ.!
ലൈഫ് പദ്ധതി വഴി വീട് ലഭിച്ച 5 ലക്ഷം പേരും, സർക്കാർ പട്ടയം നൽകി ഭൂമിയുടെ അവകാശം ഉറപ്പ് വരുത്തിയ 4 ലക്ഷത്തിൽ പരം പേരുടെയും, ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്ന് ബാങ്ക് ജപ്തിയിൽ നിന്ന് അനേകം ലക്ഷം പേരുടെ കിടപ്പാടം സംരക്ഷിച്ചതും വോട്ടായി മാറും. ഇതിൻ്റെ എല്ലാം ആനൂകൂല്യം ലഭിച്ചവരും അവരുടെ കുടുംബാഗങ്ങളും നന്ദികാണിക്കാതിരിക്കില്ല. മറ്റെന്തിനെക്കാളും പ്രാധാന്യം സുരക്ഷിതമായ കിടപ്പാടമാണല്ലോ.? കൂടാതെ സ്കൂൾ കെട്ടിടങ്ങൾ മികച്ചതാക്കിയതിലൂടെ അധ്യാപകരും പോലീസ് സ്റ്റേഷനുകൾ മികച്ചകിയതിലൂടെ പോലീസ് തുടങ്ങി അനേകം നിസ്പക്ഷരായ ഉദ്യോഗസ്ഥർ ഇടതിനൊപ്പം കൂടാനാണ് സാധ്യത.
പിന്നെ BJP ജയിക്കാൻ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ, BJP അനുഭാവികൾ LDFന് വോട്ട് ചെയ്‌തേക്കും. കോൺഗ്രസിനെ തകർക്കാൻ എളുപ്പം UDF ന് ഭരണം ലഭിക്കാതിരിക്കുക എന്നതാണ്. ഈ തെരഞ്ഞെടുപ്പിലും ഭരണം ലഭിച്ചില്ലെങ്കിൽ യുഡിഎഫ് മുന്നണി തകരും. ഇത് മുൻകൂട്ടി കാണുന്ന ബിജെപി ഇടതിനെ ഭരണത്തിൽ എത്തിക്കാൻ വോട്ട് മറിക്കും. മുന്നാമതും LDF ഭരണം വന്നാൽ ഗുണം ബിജെപിക്കാണ്. കാരണം പിണറായിയുടെ ധാർഷ്ട്യം ജനങ്ങളെ കൂടുതൽ വെറുപ്പിക്കും. അതോടെ ബിജെപി കണക്കുകൂട്ടുന്ന 31 ലെ തെരഞ്ഞെടുപ്പ് അവർക്ക് അനുകൂലമാക്കും. അതുകൊണ്ടാണല്ലോ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത് UDF 60 സീറ്റ് കടക്കില്ല എന്നത്. അവർക്ക് നന്നായി അറിയാം അടുത്ത ഭരണം പിണറയിക്ക് എന്നത്. കേരളത്തിൽ കോൺഗ്രസ് മുന്നണി ജയിച്ചാൽ അഖിലേന്ത്യാ തലത്തിൽ അത് BJP ക്ക് ക്ഷീണവും കോൺഗ്രസിന് ഉണർവും ലഭിക്കും. ഇതിനാൽ ഒരിക്കൽ കൂടി പിണറായി ഭരണം ഉറപ്പിക്കാനാണ് ബിജെപി ശ്രമിച്ചിട്ടുണ്ടാവുക. ഇത് കൂടാതെ SDPI യെപോലുള്ള പാർട്ടിയെ VD സതീശൻ അപമാനിച്ചതും അക്ഷേപിച്ചും ശത്രുപക്ഷത്ത് നിർത്തിയതും UDFന് ദോഷം ചെയ്യും. പിഡിപി, SDPI അടക്കമുള്ള പാർട്ടികളുടെ നിലപാട് ന്യൂനപക്ഷ വോട്ടുകൾ ഇടത് പാളയത്തിൽ എത്തിച്ചിട്ടുണ്ട് എന്ന വസ്തുതയും നാം മറക്കരുത്. എഴുത്ത് ✍️സിദ്ദീഖ് ചമ്പാടൻ. 9400253740
