
ഉദുമ (കാസറഗോഡ്) കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാതെ സ്ഥലം MLA സി.എച്ച് കുഞ്ഞമ്പു ആക്ഷൻ കമ്മിറ്റിയെ കൊണ്ട് നിർബന്ധിച്ച് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. പദ്ധതിക്ക് വേണ്ടി ശ്രമം നടത്തിയ എം.പിയെ ഒഴിവാക്കിയുള്ള എം.എൽ.എ യുടെ നീക്കം അപഹാസ്യമാണെന്ന് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
2002ൽ റെയിൽവേ നടത്തിയ സേഫ്റ്റി സർവ്വേയിൽ കണ്ടെത്തിയാണ് പ്ലാറ്റ്ഫോം മുറിച്ചു കടന്ന് പോകുന്നതായ റെയിൽവേ ക്രോസിംഗിൻ്റെ അപകടസ്ഥിതി ഗൗരവത്തിൽ എടുത്തത്. ഇതിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജ് പണിയാൻ തീരുമാനിച്ചു. 2004-ഓടെ ഇതിനായി ഒരേക്കർ സ്ഥലം റെയിൽവേ ഏറ്റെടുക്കുകയും ചെയ്തു. ഇതിൻ്റെ പ്രൊപ്പോസൽ കേരള സർക്കാർ നൽകിയെങ്കിലും സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ പദ്ധതി മുന്നോട്ട് പോയില്ല. അന്നത്തെ സ്ഥലം MLA യും MP യും വേണ്ട വിധത്തിൽ ഫോളോ അപ്പ് ചെയ്യാത്തത് കൊണ്ട് പ്രോജക്ട് പകുതി വഴിയിൽ നിന്നു പോയി. അതിനാൽ റെയിൽവേയുടെ പിങ്ക് ബുക്കിൽ നിന്നും പ്രൊജക്റ്റ് ഒഴിവാക്കുകയും ചെയ്തു. 2018 അന്നത്തെ സ്ഥലം MLA ആയിരുന്ന K കുഞ്ഞിരാമൻ കിഫ്‌ബി പ്രൊജക്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കാനുള്ള പ്രവർത്തികൾ ചെയ്തെങ്കിലും റെയിൽവേയിൽ നിന്നും വേണ്ട അനുമതി നേടാനുള്ള കാര്യമൊന്നും ചെയ്തില്ല. 2021ൽ സാമൂഹ്യ പ്രവർത്തകനായ AK പ്രകാശും മറ്റു രാഷ്ട്രീയ പ്രതിനിധികളും ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാക്കുകയും സ്ഥലം MLA യെയും MP യെയും രക്ഷാധികാരികൾ ആക്കി ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സനും, MA കാദർ കൺവീനറുമായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കാസർഗോഡ് MP യായ രാജ്മോഹൻ ഉണ്ണിത്താൻ ഈ വിഷയം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തു. ഇതിൻ്റെ ഫലമായി പ്ലാറ്റ്ഫോം മുറിച്ച് കടക്കുന്ന ലെവൽ ക്രോസ് ആയതിനാലും അന്നത്തെ റെയിൽവേ സഹമന്ത്രി റാവു സാഹബ് ധാൻവെ വിഷയത്തിൽ ഇടപെടുകയും 14 മാസം കൊണ്ട് റെയിൽവേയുടെ അന്തിമ അനുമതി കരസ്ഥമാക്കുകയും ചെയ്തു.
ROB പണിയുവാനുള്ള ഉത്തരവാദിത്വം കേരള സർക്കാരിൻ്റെ RBDCK ക്കാണ്. ഇതിന് വേണ്ടിയുള്ള ചിലവ് 50% റെയിൽവേയും 50% കേരള സർക്കാറുമാണ് വഹിക്കുന്നത്. സ്ഥലം MLA CH കുഞ്ഞമ്പു കിഫ്ബി യിൽ നിന്നുള്ള 19.6 കോടി രൂപ അനുവദിക്കാനുള്ള തുടർനടപടിയും സ്വീകരിച്ചു. അപ്രോച്ച് റോഡിൻ്റെ സ്ഥലം നേരത്തെ റെയിൽവേ അക്വയർ ചെയ്യാതിരുന്നതിനാൽ ROB പണിയാൻ സ്ഥലം വിട്ട് നൽകണമെന്ന് RBDCK ആവശ്യപ്പെട്ടു. എന്നാൽ ഇതിന് യാതൊരു തുകയും ഈടാക്കാതെ കൺസെന്റ് റെയിൽവേ RBDCK ക്ക് നൽകി. മേൽ പാലത്തിൻ്റെ ടെൻഡർ വിളിച്ചിരുന്നെങ്കിൽ ആദ്യത്തെ ടെൻഡറിൽ ആരും പങ്കെടുത്തിരുന്നില്ല. പിന്നീട് നടന്ന റീ ടെൻഡറിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. റീ ടെണ്ടറിൽ പങ്കെടുത്ത കമ്പനി 22% എസ്റ്റിമേറ്റ് തുകയെക്കാളും കൂടുതൽ ആണ് ആവശ്യപ്പെട്ടത്. കൂടുതൽ ആവശ്യപ്പെട്ട തുക 10% ത്തിൽ കൂടുതൽ ആയതിനാൽ RBDCK ക്ക് അനുമതി നൽകാൻ സാധിക്കാത്തതിനാൽ കേരള സർക്കാരിൻ്റെ കാബിനറ്റ് അനുമതിക്ക് വേണ്ടി ഫയൽ അയച്ചിരുന്നെങ്കിൽ തുടർനടപടികൾ ഒന്നും എടുക്കാതെ ആറുമാസത്തോളം പ്രസ്തുത ഫയൽ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുകയായിരുന്നു.
ഈ അവസരത്തിലൊക്കെയും ഉദുമയിലെ യു.ഡി.എഫ് നേതാക്കൾ നിരന്തരമായി സ്ഥലം MLA സി.എച്ച് കുഞ്ഞമ്പുവിനോട് ആവശ്യപ്പെട്ടെങ്കിലും MLA യുടെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല. മാത്രവുമല്ല 2025 മാർച്ചിൽ MLA യുടെ സാന്നിധ്യത്തിൽ ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് 2025 ഏപ്രിൽ മാസത്തിൽ യോഗത്തിൽ MLA പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആ അവസരത്തിൽ ധനമന്ത്രി ബാലഗോപാലൻ ഫയൽ നിരസിച്ച് റീ എസ്റ്റിമേറ്റ്, റീ ടെൻഡർ എന്ന് എഴുതി ഫയൽ മടക്കുകയാണ് ചെയ്തത്. MLA യുടെ പ്രഖ്യാപനം പാഴ്‌വാക്ക് ആയതിനാൽ ആക്ഷൻ കമ്മിറ്റി യോഗങ്ങൾ വിളിക്കാതെയായി. നിരന്തരം യോഗം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് A.K പ്രകാശും രാഷ്ട്രീയ പ്രതിനിധികളും നാട്ടുകാരും അടക്കമുള്ളവർ ചേർന്ന് ഒരു കർമ്മ സമിതി ഉണ്ടാക്കി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ടാണ് മുന്നോട്ട് പോയത്.
2025 ഏപ്രിൽ മാസത്തിൽ ഗവൺമെന്റ് റേറ്റ് കൂട്ടിയതിനാൽ ROB യുടെ എസ്റ്റിമേറ്റ് തുക 14.3 കോടിയിൽ നിന്നും 17.05 കോടിയായി ഉയർന്നു. ഇതിന് കാരണം സെക്രട്ടറിയേറ്റിൽ ഏതാണ്ട് ആറുമാസം ഫയൽ കെട്ടിക്കിടന്നത് കൊണ്ട് മാത്രമാണ് ഇതു സംഭവിച്ചത്. യഥാസമയം MLA ഇടപെട്ട് ഫയൽ നീക്കിയിരുന്നെങ്കിൽ ഇത് തടയാമായിരുന്നു. പിന്നീട് നടന്ന ടെൻഡറിൽ കർമ്മസമിതി ഇടപെട്ട് 3 കമ്പനിയെ ടെൻഡറിൽ പങ്കെടുപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയതിനാൽ മൂന്നു പേരെയും ടെൻഡറിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. എന്നാൽ നേരത്തെ വർക്ക് ഔട്ട് ചെയ്യാതിരുന്ന കൊച്ചി ആസ്ഥാനമായ സ്കിൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെൻഡർ ക്വാളിഫൈ ചെയ്യാൻ സാധിച്ചത്. നിലവിൽ കരാറുകാരൻ 19.99 കോടി രൂപയാണ് കോട്ട് ചെയ്തത്.
RBDCK ക്ക് കരാറുകാരൻ (LOA ) ലെറ്റർ ഓഫ് അക്കസ്പെൻഡൻസ് നൽകിയിട്ടുണ്ട്. എന്നാൽ കരാർ ഒപ്പിടാൻ ഏതാണ്ട് ഒരു മാസം സമയം എടുക്കും എന്നിരിക്കെ മൂന്ന് ദിവസം മുമ്പ് നേരത്തെ ഉണ്ടായിരുന്ന ആക്ഷൻ കമ്മിറ്റി എല്ലാവരെയും അറിയിക്കാതെ യോഗം ചേരുകയും പ്രവർത്തി ഉദ്ഘാടനം എന്ന് മാമാങ്കം നടത്താൻ തീരുമാനിച്ചു. ഒരു പോസ്റ്റർ ഉണ്ടാക്കി വാട്സ്ആപ്പ് ഗ്രൂപ്പിൽ കൺവീനർ പോസ്റ്റ് ചെയ്യുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ ആക്ഷൻ കമ്മിറ്റി രക്ഷാധികാരിയുമായ MP യുടെ പേര് പ്രോഗ്രാമിൽ കാണാൻ സാധിച്ചില്ല. ആക്ഷൻ കമ്മിറ്റി കൺവീനറോട് ഇത് അന്വേഷിച്ചപ്പോൾ MLA നിർബന്ധിച്ച് പ്രോഗ്രാം വെപ്പിച്ചതെന്നും പ്രോഗ്രാം ചാർട്ട് തന്നത് എന്നുമാണ് മറുപടി പറഞ്ഞത്. MP ഒഴിവാക്കിയത് ആരാഞ്ഞപ്പോൾ MP ഇതിനായി ഒന്നും ചെയ്തില്ല എന്നാണ് കൺവീനർ ധിക്കാരപരമായി പറഞ്ഞത്. പിന്നീട് UDF നെയും അധിക്ഷേപിക്കുന്ന തരത്തിൽ തരംതാണ രീതിയിൽ കൺവീനർ പെരുമാറാൻ തുടങ്ങി. ഇക്കാലയളവിൽ ആക്ഷൻ കമ്മിറ്റി മെമ്പറും പ്രസ്തുത വാർഡിലെ മെമ്പറുമായിരുന്ന സൈനബ അബൂബക്കറും ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ ആയിരുന്ന P.V ഉദയകുമാറും പൂർണ്ണമായും സഹകരിച്ചിരുന്നതുമാണ്.
ഇപ്പോഴത്തെ ആക്ഷൻ കമ്മിറ്റി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ്റുമായ P.V രാജേന്ദ്രനോട് ചോദിച്ചപ്പോൾ MLA യോട് സംസാരിക്കാനാണ് പറഞ്ഞത്. ഇതോടെ ROB യുടെ പൂർണ്ണ പിതൃത്വം MLA ഏറ്റെടുക്കാനുള്ള ശ്രമമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. MP യെ ഒഴിവാക്കിയും UDF നെ അധിക്ഷേപിക്കുന്ന കൺവീനറുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രസ്തുത പരിപാടിയിൽ നിന്നും UDF വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഒരു ടെൻഡർ നടപടി മൂന്നുവർഷം എടുക്കാൻ ഇടയായത് MLA യുടെ പിടിപ്പു കേടാണെന്നും UDF ചൂണ്ടിക്കാട്ടുന്നു. പത്രസമ്മേളനത്തിൽ യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കാപ്പിൽ കെ.ബി.എം ശരീഫ്, യു.ഡി.എഫ് നേതാക്കളായ കെ.വി ഭക്തവത്സൻ, ശ്രീധരൻ വയലിൽ, എം.എച്ച് മുഹമ്മദ് കുഞ്ഞി, കാപ്പിൽ മുഹമ്മദ് ഷിയാസ്, പി.വി ഉദയകുമാർ എന്നിവർ സംബന്ധിച്ചു.
