
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുഖാന്തിരം ലഭ്യമാക്കിയ വനിതാ വികസന കോർപ്പറേഷൻ വായ്പയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം മാലതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഇ.എം ആനന്ദവല്ലി ജനപ്രതിനിധികളായ എം സൗദ, ഫായിസ് ബീരിച്ചേരി ഇ ശശിധരൻ, വി.പി സുനീറ, സാജിദ സഫറുള്ള, കാർത്യായണി കെ.വി എന്നിവർ സംസാരിച്ചു. വനിതാവികസന കോർപ്പറേഷൻ ജില്ലാ കോർഡിനേറ്റർ ഹിമാ വി ചീരൻ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീ പി അരവിന്ദൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഖൈറുന്നീസ നന്ദിയും പറഞ്ഞു. 22 അയൽകൂട്ടങ്ങൾക്ക് ഒരു കോടി അറുപത്തിയെട്ടു ലക്ഷത്തി തൊണ്ണൂറ്റിയാറായിരം രൂപയാണ് സി.ഡി.എസിൽ പാസ്സായത്. കുറഞ്ഞ പലിശനിരക്കിൽ അയൽകൂട്ട അംഗങ്ങൾക്ക് വായ്പ ലഭ്യമാക്കി സംരംഭ പ്രോത്സാഹനം നല്കുക എന്നതാണ് ലക്ഷ്യം.
