Categories
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം നടന്നു
Trending News





കാഞ്ഞങ്ങാട്: 2024- 26 വർഷത്തേക്കുള്ള മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം ജനറൽ ബോഡി യോഗത്തിൽ വെച്ച് നടന്നു. ക്ഷേത്ര പ്രസിഡണ്ട് കരുണൻ മുട്ടത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗത്തിൽ 15 അംഗ വനിതാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വനിതാ കമ്മിറ്റി പ്രസിഡണ്ടായി പൂർണ്ണിമ ഷിബുവിനെയും വൈസ് പ്രസിഡണ്ടായി ബേബി അശോകനെയും സെക്രട്ടറിയായി നിഷ അനൂപിനെയും ജോയിന്റ് സെക്രട്ടറിയായി ഗ്രീഷ്മ അനിലിനെയും ട്രഷററായി ബാഷ്മ സുധീഷിനെയും തെരഞ്ഞെടുത്തു. ശാലിനി സുരേഷ്, എം. നാരായണി, എം. നിർമ്മല, ശരണ്യ മിഥുൻ, സിമ്‌ന ശിവൻ, എം.കാർത്യായനി, ശോഭ അശോകൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ. വനിതാ കമ്മിറ്റി രൂപീകരണ യോഗത്തിൽ അമ്പല കമ്മിറ്റി സെക്രട്ടറി നാരായണൻ പുതിയടത്ത് സ്വാഗതവും ട്രഷറർ കുഞ്ഞിക്കണ്ണൻ ആക്കോട്ട് നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.