Categories
വനം- വനജീവി നിയമത്തിൽ ഭേദഗതി വരുത്തണം: കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ
Trending News





കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി ഭവനിൽ നടന്ന കൺവെൻഷൻ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കരുവാക്കാൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി സുരേന്ദ്രൻ തങ്കമണി വില്ലാരംപതി എന്നിവർ സംസാരിച്ചു. ഏരിയ ജോയിൻ സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
Also Read


Sorry, there was a YouTube error.