Trending News





കോവിഡിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. കോവിഡിൻ്റെ ഉത്ഭവം മനസിലാക്കുന്നതിനും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Also Read
2023‑ൽ കോവിഡ്-19, എംപോക്‌സ് (മങ്കിപോക്സ്) അടിയന്തരാവസ്ഥയുടെയും അന്ത്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ആഴ്ച, 10,000 ൽ താഴെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അത് ഇപ്പോഴും 10,000 എണ്ണം കൂടുതലാണ്, ജീവൻ രക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്…’ — അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ഞങ്ങൾ ഒരുപാട് മുന്നോട്ട് പോയി. ‘അടുത്ത വർഷം ഒരു ഘട്ടത്തിൽ കോവിഡ് 19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു…’- ഡോ. ടെഡ്രോസ് കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ജനുവരിയിൽ നടക്കുന്ന അടിയന്തര കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നും ടെഡ്രോസ് പറഞ്ഞു. വൈറസ് “അകന്നുപോകില്ല”, എന്നാൽ എല്ലാ രാജ്യങ്ങളും “ഇത് നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

Sorry, there was a YouTube error.