Categories
articles Kerala local news

ചേറ്റുകുണ്ട് കീക്കാൻ മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവഭാഗമായി ഞാറ് നടീൽ ഉത്സവം നടന്നു; പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനു കീഴിൽ വരുന്ന ചേറ്റുകുണ്ട് കീക്കാൻ മീത്തൽ വീട് തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനത്ത് 2026ൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായുള്ള കൂവം അളക്കുന്നതിന് ആവശ്യമായ നെല്ലിനായി ഞാറ് നടീൽ ഉത്സവം നടന്നു. രാവിലെ തറവാട് സന്നിധിയിൽ എത്തിച്ചേർന്ന സ്ഥാനികരും തറവാട്ട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളും പ്രാർത്ഥനയ്ക്ക് ശേഷം ഞാറ്റടിയുമായി വയലിൽ ഇറങ്ങി. ചേറ്റുകുണ്ട് റെയിൽവേ ലൈനിന് പടിഞ്ഞാറ് വശത്തായുള്ള ആവിയിൽ പാടശേഖരത്തെ രണ്ട് ഏക്കർ വയലിലാണ് നെൽകൃഷിക്കായുള്ള ഞാറ് നടീൽ നടന്നത്. രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ ഞാറ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.

ചേറ്റുകുണ്ട് പ്രാദേശിക സമിതി പ്രസിഡണ്ട് എം. പ്രേംകുമാർ മീത്തൽ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിൻ വഹാബ്, ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് തെക്കുപുറം, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ക്ഷേത്ര സ്ഥാനികൻ കെ.വി. ജ്യോതിഷ് കാരണവർ, പള്ളിക്കര കൃഷി ഓഫീസർ പി.വി. ജലേശൻ, പാലക്കുന്ന് കഴകം മുൻ പ്രസിഡണ്ട് ഉദയമംഗലം സുകുമാരൻ, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ജനറൽ സെക്രട്ടറി എം. കൃഷ്ണൻ, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പ്രസിഡണ്ട് ജനാർദ്ദനൻ കുന്നരുവത്ത്, സുകുമാരൻ പൂച്ചക്കാട്, പാലക്കുന്ന് കഴകം വൈസ് പ്രസിഡണ്ട്മാരായ കെ.വി.അപ്പു, കൃഷ്ണൻ ചട്ടംചാൽ, ഖജാൻജി പി.വി. ചിത്രഭാനു, സെക്രട്ടറി കെ.വി. ഗിരീഷ് ബാബു, പാടശേഖര സമിതി സെക്രട്ടറി ടി. സുധാകരൻ, കൃഷി അസിസ്റ്റന്റ് സി. ബാബു, പി.രാജൻ, ഐശ്വര്യ കുമാരൻ, വി.സുനിത, തറവാട് സെക്രട്ടറി രാജു ഇട്ടമ്മൽ, ഖജാൻജി ശശി കൊളവയൽ എന്നിവർ സംസാരിച്ചു. ചേറ്റുകുണ്ട് പ്രാദേശിക സമിതി സെക്രട്ടറി കെ. സുകുമാരൻ സ്വാഗതവും തറവാട് പ്രസിഡണ്ട് നാരായണൻ കൊളത്തിങ്കാൽ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest