കേരളം വികസത്തിന്‍റെ പുതിയ പാതയിലാണ്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളം വികസത്തിന്‍റെ പുതിയ പാതയിലാണ്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: കേരളമാകെ വികസത്തിന്‍റെ പുതിയ പാതയിലാണ്. നാടിന്‍റെ വികസനം ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഗ്രാമ നഗര ഭേതമന്യേ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ . നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിയ കാലത്തെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക വീക്ഷണത്തോടെ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. മുന്‍പ് നഗര പ്രദേശങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന മെക്കാഡം ടാറിങ്ങ് പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്നാണ് ഗ്രാമീണ റോഡുകളില്‍ കൂടി കൊണ്ടു വരാന്‍ കഴിഞ്ഞത്.

നാടിന്‍റെ വികസനത്തെ ത്വരിതപ്പെടുത്താന്‍ വിവിധങ്ങളായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു വരുന്നത്. സര്‍ക്കാറിന് സമൂഹ്യ ക്ഷേമ പെന്‍ഷന്‍ പരിരക്ഷ പുതിയതായി 27 ലക്ഷം ആളുകള്‍ക്ക് കൂടി നല്‍കാന്‍ കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് സമൂഹത്തിന്‍റെ നാനാവിഭാഗം ജനങ്ങള്‍ക്കും പട്ടിണി ഒഴിവാക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. 87 ലക്ഷം കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

സാമൂഹ്യ ക്ഷേമ സുരക്ഷിതത്വം ഓരോ കുടുംബങ്ങള്‍ക്കും ഉറപ്പ് നല്‍കാനും വിദ്യാഭ്യാസ ആരോഗ്യ മഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കാര്‍ഷിക മേഖലയിലും മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചു. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ച സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.

0Shares