
ഉദുമ(കാസറഗോഡ്): പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകത്തിൻ്റെ പരിധിയിൽ വരുന്ന ചേറ്റുകുണ്ട് കീക്കാൻ മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 2026 ഏപ്രിലിൽ നടക്കുന്ന വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കുന്നതിന് ആവശ്യമായ നെല്ല് തറവാട് കമ്മിറ്റി അംഗങ്ങളുടെയും മറ്റ് ഭക്തജന കൂട്ടായ്മയുടെയും നേതൃത്വത്തിൽ കൂട്ടായ പരിശ്രമത്തിലൂടെ കൃഷി ചെയ്ത് സ്വാശ്രയത്തിലൂടെ നല്ല വിളവ് ലഭിച്ചു. ഈ അത്യാഹ്ലാദ നിമിഷത്തിൽ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ 2025 ഒക്ടോബർ 22ന് ബുധനാഴ്ച രാവിലെ ചേറ്റുകുണ്ട് റെയിൽവേ ലൈനിൻ്റെ പടിഞ്ഞാറ് വശത്തായുള്ള ആവിയിൽ പാടശേഖരത്ത് നടന്നു. രണ്ട് ഏക്കറോളം വയലിലാണ് നെൽ കൃഷിയിൽ നിന്നും നൂറുമേനി വിളവ് ലഭ്യമായിരിക്കുന്നത്. തറവാട് സന്നിധിയിൽ കെ.വി.ജ്യോതിഷ് കാരണവരുടെ നേതൃത്വത്തിൽ നടന്ന കൂട്ട പ്രാർത്ഥനയ്ക്ക് ശേഷം ചേറ്റുകുണ്ട് ആവിയിൽ പാട ശേഖരത്തിൽ പാലക്കുന്ന് ഭഗവതി ക്ഷേത്ര വൈസ് പ്രസിഡണ്ട് കെ.വി. അപ്പു കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.


പാലക്കുന്ന് ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി പി.കെ രാജേന്ദ്രനാഥ്, സെക്രട്ടറി കെ.വി. ഗിരീഷ് ബാബു, ചേറ്റുകുണ്ട് പ്രാദേശികം പ്രസിഡണ്ട് എം. പ്രേംകുമാർ സെക്രട്ടറി കെ.സുകുമാരൻ, തറവാട് പ്രസിഡണ്ട് നാരായണൻ കൊളത്തിങ്ങാൽ, സെക്രട്ടറി രാജു ഇട്ട മ്മൽ, ഖജാൻജി ശശി കൊളവയൽ, ചേറ്റുകുണ്ട് പ്രാദേശികം മാതൃസമിതി പ്രസിഡണ്ട് പി. സുനിത, സെക്രട്ടറി സി.എച്ച്.പ്രീതി, പള്ളിക്കര കൃഷി അസിസ്റ്റന്റ് ഓഫീസർ സി. ബാബു, പാട ശേഖര സമിതി സെക്രട്ടറി ടി. സുധാകരൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പാലക്കുന്ന് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പ്രാദേശിക സമിതി ഭാരവാഹികൾ, ദേവസ്ഥാന കമ്മിറ്റി ഭാരവാഹികൾ, തറവാട് കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ മറ്റ് ക്ഷേത്ര ഭാരവാഹികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ സംബന്ധിച്ചു.
