Categories
ബാര തുളിച്ചേരി തറവാട് മൂകാംബിക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം; ആചാര്യ വരവേൽപ്പ് നടന്നു
Trending News





ഉദുമ: വടക്കേ മലബാറിലെ പൗരാണികമായ ബാര തുളിച്ചേരി തറവാട്ടിൽ സ്വർണ്ണ പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവവും തെയ്യംകെട്ടും നടക്കുകയാണ്. 2025 ഏപ്രിൽ 27, 28, 29, 30 മെയ് 1 തീയതികളിലായി നടന്നുവരുന്ന മഹോത്സവത്തിൻ്റെ ഭാഗമായി തന്ത്രിേശ്വരന്മാർക്ക് ഗംഭീര ആചാര്യ വരവേൽപ്പ് നൽകി. ബ്രഹ്മശ്രീ അരവത്ത് കെ.യു. പത്മനാഭ തന്ത്രികളുടെ മഹനീയ നേതൃത്വത്തിലുള്ള ആചാര്യൻ മാർക്കാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭത്തോടെയുള്ള വരവേൽപ്പ് നൽകിയത്. മുത്തു കുടകളുടെയും ചെണ്ട മേളത്തിൻ്റെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെയുള്ള ആചാര്യ വരവേൽപ്പിൽ നിരവധി ഭക്തജനങ്ങൾ അണിനിരന്നു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ നായർ, കൺവീനർ ടി. കുഞ്ഞിക്കണ്ണൻ നായർ, ഖജാൻജി ടി. മാധവൻ നായർ തറവാട് കമ്മിറ്റി പ്രസിഡണ്ട് ടി. നാരായണൻ നായർ മുന്നാട് സെക്രട്ടറി ടി. തമ്പാൻ നായർ കുറ്റിക്കോൽ, ഖജാൻജി ടി. വിനോദ് ചെമ്മനാട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ പൂജകളും കലാപരിപാടികളും അരങ്ങേറി. ഏപ്രിൽ 29ന് രാവിലെ ഗണപതിഹോമവും തുടർന്ന് വിവിധ പൂജകളും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനവും വൈകിട്ട് വിവിധ പൂജകളും രാത്രി വിവിധ കലാപരിപാടികളുമുണ്ടായി.
Also Read
ഏപ്രിൽ 30ന് രാവിലെ ആറുമണി മുതൽ ഗണപതിഹോമവും പ്രാസാദ പ്രതിഷ്ഠയും രാവിലെ 7. 10 മുതൽ 9 മണിവരെ രോഹിണി നക്ഷത്രത്തിൽ ഇടവം രാശി മുഹൂർത്തത്തിൽ വീരഭദ്ര പ്രതിഷ്ഠാ കർമ്മവും നടക്കും. തുടർന്ന് ജീവകലശാഭിഷേകം, കലശാഭിഷേകം എന്നിവയും 9 മണിക്ക് മഹാചണ്ഡികാ ഹോമം പ്രാരംഭവും 12 മണിക്ക് മഹാ ചണ്ഡിക ഹോമം പൂർണാഹുതിയും നടക്കും തുടർന്ന് വിവിധ പൂജകളും തുലാഭാരവും അന്നദാനവും നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് അക്ഷരസ്രോഗ സദസ്സും വൈകിട്ട് കേളികൊട്ട്,തെയ്യം കൊടുക്കൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. എട്ടുമണിക്ക് കോൽക്കളി, 8.30 മുതൽ വിവിധ തെയ്യങ്ങളുടെ തുടങ്ങലും മോന്തിക്കോലവും നടക്കും. മെയ് ഒന്നിന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്, 10 മണിക്ക് മുതിർന്ന തറവാട്ട് കുടുംബാംഗങ്ങളെ ആദരിക്കൽ, 11 മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട് തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാടും അന്നദാനവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗുളികൻ ദൈവവത്തിന്റെ പുറപ്പാടും നടക്കും. വൈകിട്ട് 5 മണിക്ക് വിളക്കിലരിയോടെ കളിയാട്ട മഹോത്സവത്തിന് സമാപനമാകും.

Sorry, there was a YouTube error.