
കാഞ്ഞങ്ങാട്: മടിയൻ ക്ഷേത്ര പാലകനീശ്വരൻ്റെ അമരഭൂമിയിൽ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളിൽ പുള്ളിക്കരിങ്കാളി യമ്മയുടെ നർത്തക സ്ഥാനവും വിളക്കും തളിക അവകാശവും നടത്തിവരുന്ന തറവാടാണ് പെരളം മധുരക്കാട് ഇടയിൽ വീട് താനത്ത് വളപ്പ് തറവാട്. അഷ്ട മംഗല പ്രശ്ന ചിന്ത പ്രകാരം തറവാട്ടിൽ പുനപ്രതിഷ്ടാ ചടങ്ങ് നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനം സ്ഥാനികരുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. തറവാട് കളിയാട്ട മഹോത്സവം 10,11 തീയ്യതികളിൽ നടക്കും. 10ന് അന്തിയണങ്ങം ഭൂതം, കാർന്നോൻ തെയ്യം അരങ്ങിലെത്തും. 11 ന് പുലർച്ചെ പൊട്ടൻ തെയ്യം തുടർന്ന് രക്തചാമുണ്ഡിയമ്മ, വിഷ്ണുമൂർത്തി, മുളവന്നൂർ ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും.
