സമാധാന ശ്രമങ്ങൾക്ക് ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം തുടരുമെന്ന് അമേരിക്ക; ട്രംപ് നടത്തിയത് ലോകത്ത് മറ്റാർക്കും ചയ്യാൻ സാധിക്കാത്ത ദൗത്യമെന്ന് വാനോളം വാഴ്ത്തി ഇസ്രായേൽ; മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങളിലും അമേരിക്കയിലും ഇസ്രായലിലും കനത്ത ജാഗ്രത..

You are currently viewing സമാധാന ശ്രമങ്ങൾക്ക് ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം തുടരുമെന്ന് അമേരിക്ക; ട്രംപ് നടത്തിയത് ലോകത്ത് മറ്റാർക്കും ചയ്യാൻ സാധിക്കാത്ത ദൗത്യമെന്ന് വാനോളം വാഴ്ത്തി ഇസ്രായേൽ; മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങളിലും അമേരിക്കയിലും ഇസ്രായലിലും കനത്ത ജാഗ്രത..

ന്യൂയോർക്ക്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണം വൻ വിജയമെന്ന് അമേരിക്ക. സമാധാന ശ്രമങ്ങൾക്ക് ഇറാൻ ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം നടത്താൻ അമേരിക്ക തയ്യാറാവുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമുന്നിൽ വലിയ സമ്മർദ്ദമാണ് അമേരിക്ക ചെലുത്തുന്നത്. അറബ് രാഷ്ട്രങ്ങൾ വഴിയും സമ്മർദ്ദം നടത്തുകയാണ് അമേരിക്ക. സമാധാനമാണോ അതല്ല കടുത്ത ദുരന്തമാണോ ഇറാൻ ആഗ്രഹിക്കുന്നത് ആവശ്യമുള്ളത് തെരഞ്ഞെടുക്കാം എന്തിനും അമേരിക്ക തയ്യാറാണ്. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാൾ പ്രഹരമായിരിക്കും ഇറാനെ കാത്തിരിക്കുന്നതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. 40 വർഷമായി ഇറാൻ അമേരിക്കയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി.

ഇറാൻ , ഇസ്രയേൽ യുദ്ധം തുടങ്ങി പത്താം ദിവസമാണ് ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക നേരിട്ട് പങ്കുചേർന്നത്. ഇറാൻ്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിൽ അമേരിക്കൻ ബി 2 ബോംബർ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബോംബിട്ടാണ് ആക്രമിച്ചത്. ആക്രമണം നടന്നത് ഇറാൻ സ്ഥിരീകരിച്ചു. അമേരിക്കയുടെത് ധീരമായ ഇടപെടൽ എന്നും ലോകത്ത് ട്രംപിന് മാത്രമേ ഈ ധീരമായ പ്രവൃത്തി ചെയ്യാൻ സാധിക്കുകയുള്ളു എന്നും ഇസ്രയേൽ വാനോളം വാഴ്ത്തി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ നഗരങ്ങളിൽ അതീവ ജാഗ്രത പാലിക്കുകയാണ്. ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതിൽ ആശങ്കയിലാണ് ലോക രാഷ്ട്രങ്ങൾ. അതേസമയം അമേരിക്കക്ക് മുന്നറിയിപ്പുമായി തീവ്ര സംഘടനകളായ ഹിസ്ബുള്ളയും ഹൂഥികളും രംഗത്ത് വന്നു. അമേരിക്കക്ക് വലിയ നഷ്ട്ടം ഉണ്ടാക്കാൻ ഞങ്ങൾക്കും കഴിയുമെന്നാണ് അവകാശവാദം. കടലിൽ കപ്പലുകളെ ആക്രമിക്കാനാണ് സാധ്യത.

ഇറാൻ അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങൾ ആക്രമിമിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അത് സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് സംഘർഷ മേഖലയായി മാറും. ഖത്തർ, UAE, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, സൗദി അറേബിയ, ഇറാക്ക് തുടങ്ങി ഒട്ടേറെ സൈനിക താവളങ്ങൾ അമേരിക്കയുടേതായി മിഡിൽ ഈസ്റ്റിലുണ്ട്. സൈനിക താവളങ്ങളിൽ അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ആക്രമണം ഉണ്ടായാൽ മലയാളികളടക്കമുള്ള പ്രവാസികളും ദുരിതത്തിലാകും മാത്രവുമല്ല ഇന്ത്യക്കും, പ്രത്യേകിച്ച് കേരളത്തിനും യുദ്ധം വലിയ ബുദ്ദിമുട്ടുണ്ടാക്കും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം അമേരിക്കയിലെ വൻ നഗരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

0Shares