യു.എൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രിയെ കൂക്കിവിളിച്ച് ലോക നേതാക്കൾ; അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് ഭയന്ന് വിമാനം വഴിതിരിച്ചു; ബെഞ്ചമിൻ നെതന്യാഹുവിന് അമേരിക്കയിലേക്കുള്ള യാത്രയിൽ സംഭവിച്ചത്; കൂടുതൽ അറിയാം

You are currently viewing യു.എൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രിയെ കൂക്കിവിളിച്ച് ലോക നേതാക്കൾ; അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് ഭയന്ന് വിമാനം വഴിതിരിച്ചു; ബെഞ്ചമിൻ നെതന്യാഹുവിന് അമേരിക്കയിലേക്കുള്ള യാത്രയിൽ സംഭവിച്ചത്; കൂടുതൽ അറിയാം

ന്യൂയോർക്ക്(അമേരിക്ക): യു.എൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ലോക നേതാക്കൾ. നെതന്യാഹു പ്രസംഗിക്കാൻ ഒരുങ്ങുവെ കൂക്കിവിളി ഉയർന്നു. നെതന്യാഹുവിൻ്റെ അഭിസംബോധനയ്ക്കിടെ പല രാജ്യങ്ങളുടെയും പ്രതിനിധികളിൽ ഭൂരിഭാഗവും ഇറങ്ങിപ്പോയി. അതേസമയം പലസ്തീനിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയും ഗാസയിൽ നടത്തുന്ന നര നായാട്ടും തുടരുമെന്ന മുന്നറിയിപ്പാണ് നെതന്യാഹു നൽകിയത്. ഹീബ്രു ഭാഷയിൽ അദ്ദേഹം ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പുരന്മാർക്ക് സന്ദേശം കൈമാറി. “ധീരരായ പോരാളികളേ, ഇത് പ്രധാനമന്ത്രി നെതന്യാഹു ആണ്. ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ തിരിച്ചെത്തിക്കാതെ ഞങ്ങൾ വിശ്രമിക്കില്ല,” — ഇസ്രയേലി ബന്ദികൾക്ക് ഹീബ്രു ഭാഷയിലാണ് യു.എൻ പൊതുസഭയിൽ അദ്ദേഹം സന്ദേശം നൽകിയത്. “നിങ്ങളുടെ ആയുധങ്ങൾ താഴെവയ്ക്കൂ… ഞങ്ങളുടെ ബന്ദികളെ വിട്ടയക്കൂ… ഇല്ലെങ്കിൽ നിങ്ങളെ ഇസ്രയേൽ വേട്ടയാടി ഇല്ലാതാക്കും,” — ഹമാസിന് മുന്നറിയിപ്പും നെതന്യാഹു നൽകി.

ഇറാൻ്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ഇസ്രയേലിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഇറാൻ്റെ ഭീഷണി താനും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇല്ലാതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്ര യൂറോപ്യൻ വ്യോമ പാതകൾ ഒഴിവാക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്കുള്ള യാത്ര യുറോപ്യൻ പാത ഒഴിവാക്കിയത്. അതിനാൽ തന്നെ വിമാനം ചുറ്റികറങ്ങിയാണ് അമേരിക്കയിൽ എത്തിയത്.

0Shares