മരണസംഖ്യ കൂടുന്നു, കാണാതായവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു; മിന്നൽ പ്രളയം അമേരിക്കയിലെ ടെക്‌സസിലുണ്ടാക്കിയ നഷ്ടം പറയുന്നതിലും അപ്പുറമാണ്; പ്രദേശം സന്ദർശിക്കാനൊരുങ്ങി…

You are currently viewing മരണസംഖ്യ കൂടുന്നു, കാണാതായവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു; മിന്നൽ പ്രളയം അമേരിക്കയിലെ ടെക്‌സസിലുണ്ടാക്കിയ നഷ്ടം പറയുന്നതിലും അപ്പുറമാണ്; പ്രദേശം സന്ദർശിക്കാനൊരുങ്ങി…

വാഷിം​ഗ്​ടൺ: അമേരിക്കയെ ഭീതിയിലാക്കിയ മിന്നൽ പ്രളയം. മരണസംഖ്യ കൂടുന്നു. കാണാതായവരെ ഇതുവരെ കണ്ടെത്താനായില്ല. അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോ‍‌ർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്ത മണിക്കൂറിലും കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിലെ വെള്ളപ്പൊക്കം കൂടുതൽ ദുരിതമുണ്ടാകുമെന്നാണ്‌ റിപ്പോർട്ട്. മരണസംഖ്യ ഉയരുമെന്നും ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാൻ മാർട്ടിൻ അറിയിച്ചു. അതേസമയം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ വെള്ളിയാഴ്ച സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ടിലെ ദുരന്തമാണെന്നും ഇത് കാണാൻ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

0Shares