Categories
എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം; ആദ്യ ജില്ല കാസർകോട്, പ്രഖ്യാപനം മന്ത്രി നിർവഹിക്കും; ഉദുമ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും
Trending News





കാസർകോട്: ഉദുമ സബ് രജിസ്ട്രാർ ഓഫീസ് നാളെ (സെപ്റ്റംബർ 23) രാവിലെ 10ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിക്കും. ‘രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും. വിവിധ രാഷ്ട്രീയകക്ഷികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദുമ സബ് രജിസ്ട്രാർ ഓഫീസിന് കൂടി സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം നിലവിൽ വരും. ഇതോടെ കേരളത്തിൽ ആദ്യമായി എല്ലാ സബ് രജിസ്റ്റർ ഓഫീസുകൾക്കും സ്വന്തം കെട്ടിടമുള്ള ജില്ലയായി കാസർകോട് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിക്കും. ബദിയടുക്ക, ബളാൽ, ഹോസ്ദുർഗ്, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, രാജപുരം, തൃക്കരിപ്പൂർ, ഉദുമ, സബ് രജിസ്ട്രാർ ഓഫീസുകളാണ് കാസർകോട് ജില്ലയിലുള്ളത്. ജില്ലാ രജിസ്ട്രാർ ഓഫീസ് വിദ്യാനഗർ സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്.
Also Read

Sorry, there was a YouTube error.