Trending News





കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി ചെയര്‍പേഴ്സണായ സെലക്ട് കമ്മിറ്റിയാണ് മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി സെപ്തംബര്‍ 27 ന് വെള്ളിയാഴ്ച്ച രാവിലെ 10.30 ന് കോഴിക്കോട് കളക്ടററ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം നടത്തുന്നത്. പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദശേങ്ങളും സ്വീകരിക്കും. 2023 ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൻ്റെ ഹോം പേജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിർദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം. കൂടാതെ നിര്‍ദ്ദശേങ്ങളും അഭിപ്രായങ്ങളും അണ്ടര്‍ സെക്രട്ടറി, നിയമ നിര്‍മ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ രേഖാമൂലമോ താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തിലോ 2024 നവംബര്‍ 15 വരെ അയച്ചു നല്‍കാം. ഇ മെയില്‍ – legislation@niyamasabha.nic.in
Also Read

Sorry, there was a YouTube error.