Trending News





ജനീവ: കൊറോണ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ അമേരിക്കയും ചൈനയും മാന്യമായ സമീപനം സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസൂസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തിന് മറുപടി നൽകുകയായിരുന്നു ഡയറക്ടര്‍ ജനറല്‍.
Also Read
ലോകാരോഗ്യസംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടെടുക്കയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രോഗബാധ തടയുന്നതില്‍ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്നും സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

കോവിഡ് -19 നെ ഇല്ലാതാക്കാൻ ലോകം മുഴുവന്‍ ഒരുമിച്ച് നില്‍ക്കണം. വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നതിലല്ല, മറിച്ച് ജനങ്ങളെ രക്ഷിക്കുന്നതിലായിരിക്കണം ഓരോ രാഷ്ട്ര നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലോ, മതവിഭാഗങ്ങളിലോ, ഒരുപക്ഷേ രാജ്യങ്ങള്‍ തമ്മിലോ വിള്ളലുണ്ടാക്കാന്‍ വൈറസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരം സാഹചര്യവും അതുവഴി കൂടുതല്‍ മരണവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ വൈറസിനെ രാഷ്ട്രീയവത്കരിച്ച് മുന്നോട്ടുപോകാമെന്നും അല്ലാത്തപക്ഷം ഇത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപിന് മറുപടിയായി ടെഡ്രോസ് വ്യക്തമാക്കി.

Sorry, there was a YouTube error.