
മൊഗ്രാൽ പുത്തൂർ / കാസർകോട്: ഒരു നാടിൻ്റെ വെളിച്ചത്തിന് വേണ്ടി കമ്മിറ്റിയുടെ സ്ഥലം വിട്ടു നൽകി മസ്‌ജിദ് കമ്മിറ്റി മാതൃകയായി. മൊഗർ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ കണ്ടെത്തിയ പൊതുസ്ഥലം അനുയാജ്യമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ മൊഗ്രാൽ പുത്തൂർ ഒന്നാംവാർഡ് മോഗറിലേക് അനുവദിച്ച ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ വേണ്ടിയാണ് മൊഗർ ജുമാ മസ്‌ജിൻ്റെ കീഴിലുള്ള സ്ഥലം വിട്ടുനൽകിയത്.

സ്ഥലത്തിൻ്റെ രേഖ ജുമാ മസ്‌ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി പി എസ് ഫസൽ കോട്ടക്കുന്ന് ജമായത് പ്രസിഡൻ്റ് എസ്.കെ മൊഹമ്മദ് അലി, എ.കെ കരീം എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസലിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറിയുടെ സാനിധ്യത്തിലാണ് ഭൂമിയുടെ രേഖ നൽകിയത്.
മൊഗർ പ്രദേശത്ത് മതസൗഹാർദ്ദം മെച്ചപ്പെടുത്തുവാൻ ഈ തീരുമാനം സഹായകരമാകുമെന്ന് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. പി.എ ഫൈസൽ അഭിപ്രായപ്പെട്ടു.
